ലുലു ഹൈപ്പർമാർക്കറ്റ് ഇനി വീട്ടിലെത്തും

ലുലു ഹൈപ്പർമാർക്കറ്റ് ഇനി വീട്ടിലെത്തും

കൊച്ചി: പച്ചക്കറി, മത്സ്യം, ഇറച്ചി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ
25 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഓർഡറനുസരിച്ച് വീട്ടിലെത്തിക്കുന്നതിനുള്ള വിപുലമായ
സൗകര്യങ്ങൾ ഒരുങ്ങിയതായി ലുലു മാൾ അധികൃതർ അറിയിച്ചു.

ലുലു മാളിന്റെ വെബ്‌സ്റ്റോറിലൂടെയാണ് നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാനാകുന്നത്.

തെക്ക് പശ്ചിമ കൊച്ചി മുതല്‍ വടക്ക് പറവൂര്‍ വരെയും കിഴക്കമ്പലം മുതല്‍ പടിഞ്ഞാറ് വൈപ്പിന്‍ വരെയും, അങ്കമാലി മുതൽ പെരുമ്പാവൂർ വരെയുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് സാധനങ്ങള്‍ വാങ്ങാം.

സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നത്.

www.luluwebstore.in എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ വില്‍പനക്കുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കും. തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ എന്നിവ വഴി പണമടച്ച് ഓര്‍ഡര്‍ ചെയ്യാം.

ഈ പരിധിക്കു പുറത്തുള്ളവർക്ക് ലുലു കണക്ടിലെ ഉൽപ്പന്നങ്ങൾ വെബ് സ്റ്റോറിലുടെ വാങ്ങാം.
ഇ എം ഐ സൗകര്യവും ലഭ്യമാണ്.