തൃശ്ശൂർ പാലക്കാട് ആറുവരി ദേശീയപാതയിൽ മണ്ണുത്തി ജംഗ്ഷനിലുള്ള ഫ്ലൈ ഓവറാണിത്. നല്ല മഴയുള്ള സമയത്ത് ഈ ഫ്ലൈ ഓവറിൽ നിന്നും വെള്ളം താഴേക്കു പതിക്കുകയാണ്.
വെള്ളമിങ്ങനെ താഴേക്ക് കുത്തിവീഴുന്നതു മൂലം താഴെയുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് അപകടമുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.
മാത്രമല്ല, താഴത്തെ റോഡ് വെള്ളം കുത്തിവീഴുന്നതിനാൽ തകർന്നുപോകുന്നു.
കഴിഞ്ഞ വർഷവും ഇതേ പോലെ മുകളിൽ നിന്നും വെള്ളം വീണ് താഴത്തെ റോഡുകൾ തകർന്നിരുന്നു. അതു നന്നാക്കിയിട്ട് ഏതാണ്ട് രണ്ടു മമാസങ്ങൾ മാത്രമാണ് ആയത്.
ഫ്ലൈ ഓവറിനിരു വശങ്ങളിലുമുള്ള പാതകളുടെ ഗതികേടാണിത്.
ഈ റോഡുകൾ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്തമാർക്കാണ്? അഥവാ, ഈ തകർച്ചയുണ്ടാക്കി ബോധപൂർവ്വം ലാഭം കൊയ്യുന്നതാരാണ്?
എന്തായാലും മണ്ടൻമാരാകുന്നത് റോഡ് ടാക്സെന്നും അല്ലാത്ത ടാക്സെന്നുമൊക്കെ പറഞ്ഞ് എല്ലാത്തരം നികുതിപ്പണവും കൃത്യമായി അടയ്ക്കുന്ന പൊതുജനമെന്ന കഴുതകൾ തന്നെ!
