ലോകം മുഴുവനുമുള്ള മലയാളികൾക്ക് അഭിമാനമായി റോമിലെ ഡോ. ഷൈനി ബൈജു ടീച്ചർ

ലോകം മുഴുവനുമുള്ള മലയാളികൾക്ക് അഭിമാനമായി റോമിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ഡോ. മേരി ഷൈനി (ഷൈനി ബൈജു) 2022 ലെ കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേർസ് അവാർഡിന് (CAMBRIDGE DEDICATED TEACHER AWARD 2022) അവസാന ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു. 113 രാജ്യങ്ങളിൽ നിന്നുള്ള 7000 പേരിൽ നിന്നാണ് ഡോ. മേരി ഷൈനി ഉൾപ്പെടെ 6 പേരെ അവസാന ലിസ്റ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ യൂറോപ്പ് റീജിയണൽ വിജയി കൂടിയാണ് ഡോ. മേരി ഷൈനി. അവസാന റൗണ്ടിൽ വോട്ടിങ്ങ്‌ വഴിയാണ് പ്രധാനമായും വിജയിയെ തിരഞ്ഞെടുക്കുക.

ആരാണ് ഡോ. മേരി ഷൈനിയെന്ന് റോമിന് പുറത്തുള്ളവർക്ക് അറിയില്ലായിരിക്കാം. ഒരു ഡോക്ടറേറ്റ് ഡിഗ്രി, 4 മാസ്റ്റേഴ്സ് ഡിഗ്രികൾ, 2 ബാച്ചിലേഴ്‌സ് ഡിഗ്രികൾ ,അഞ്ച് ഡിപ്ലോമകൾ , WHO ൽ നിന്ന് നിരവധി സർട്ടിഫിക്കറ്റുകൾ ഇതെല്ലാം നേടിയ ഒരു വനിത റോമിലെ കുട്ടികളുടെയും സ്കൂളിന്റെയും ഉന്നമനത്തിന് വേണ്ടി പണം വാങ്ങാതെ കുറേ വർഷങ്ങൾ ജോലി ചെയ്തു എന്നതും വളരെ ആശ്ചര്യമുണ്ടാക്കുന്ന ഒന്നാണ്.

കലാപരമായ കഴിവുകൾ വളരെയധികമുള്ള ഒരാൾ കൂടിയാണ് ഡോ. മേരി ഷെനി. നിലവിൽ റോമിലെ LF സ്കൂൾ പ്രിൻസിപ്പാൾ ആയി സേവനം അനുഷ്ഠിച്ച് വരുന്നു. ഇത്തരത്തിലുള്ള ഒരാൾ തീർച്ചയായും DEDICATED TEACHER AWARD ന് തീർച്ചയായും അർഹയാണ്. ഡോ.മേരി ഷൈനി ടീച്ചർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.