CULTURE HEALTH INTERNATIONAL LIFE STYLE

കുവൈറ്റിൽ മലയാളികളുടെ രക്തദാന ക്യാമ്പയിൻ

img

കുവൈറ്റ്: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (KKPA) രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു..

കുവൈറ്റ്‌  ജബ്രിയാ ബ്ലഡ്‌ ബാങ്കിൽ വെച്ചു നടന്ന ക്യാമ്പയിൻ  അസോസിയേഷൻ പ്രസിഡന്റ്‌ സക്കീർ പുത്തൻപാലത്തിന്റെ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ വിനോദ് ചേലക്കര സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തെ കുറിച്ചു സംസാരിച്ചു.

കോവിഡ്  ലോക്ക്ഡൌൺ കാലത്ത് സ്വദേശികൾക്കൊപ്പം വിദേശി കളെയും ചേർത്തു പിടിച്ച, അന്നം തരുന്ന ഈ നാടിനോടുള്ള  നന്ദി സൂചകമായി ക്യാമ്പയിൻ ഇന്നാടിനു വേണ്ടി സമർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 68 പേർ രക്തം ദാനം ചെയ്യുകയുണ്ടായി.

രക്ഷാധികാരി ഗീവർഗീസ് തോമസ്, ഉപദേശക സമിതി അംഗവും ലീഗൽ അഡ്വൈസറുമായ അഡ്വ: സുരേഷ് പുളിക്കൽ, അബ്ദുൽ കലാം മൗലവി, സാറാമ്മ ജോൺ, സിറാജ്ജുദ്ധീൻ തൊട്ടപ്പ്, ബൈജുലാൽ, സെക്രട്ടറിമാർ  വിഷ്ണു, വനജ രാജൻ, അർജുൻ, പ്രേംരാജ്, സിന്ധു വീണ, ജോസ് ജോർജ്, വിനോജ്, ഷാജിത, സുനിൽ പാപ്പച്ചൻ, തുടങ്ങിയവർ ക്യാമ്പയിന്  നേതിർത്വം നൽകി.

ട്രഷറർ സജീവ് ചാവക്കാട് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

%d bloggers like this: