BREAKING NEWS CINEMA Ernamkulam GENERAL

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് നിർമ്മാണം, കൊച്ചിയിലും വിവാദത്തിൽ…

img

മെഗാസ്റ്റാർ ചിത്രമായ എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രത്തിനായി സ്വഭാവിക പ്രകൃതി നശിപ്പിച്ചതായും, അപൂർവ്വമായ പക്ഷികൾ വിരുന്നെത്തുന്ന വൃക്ഷ ശേഖരം മുറിച്ചതായും, അടിക്കാടുകൾ നശിപ്പിച്ചതായും റിപ്പോർട്ട്. സ്വന്തം ഫേസ് ബുക്കിൽ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ “ആദി സൂര്യ “നാണ് . ഈ വിഷയത്തിൽ താനും സുഹൃത്തുകളായ പോളി കളമശ്ശേരി, സുജിത് എം ജി, രഞ്ജിത സുജിത്, ആദി സൂര്യൻ, ശിഖിൽ(ആടി വേടൻ), ജിനോ ജോൺ എന്നിവരും മുൻപവിടെ നിന്നെടുത്ത അപൂർവ്വചിത്രങ്ങളോടെ റിപ്പോർട്ടു ചെയ്തിരിക്കുന്നത്..

ഏതായാലും വിഷയത്തിൽ എത്രയും വേഗം സമയോചിതമായി ഇടപെട്ട തൃക്കാക്കര എസി പി യ്ക്കും, കളമശ്ശേരി എസ് ഐ മറ്റു പോലീസ് ഉദ്യോഗസ്ഥന്മാർക്കും ദി കേരള ഓൺലൈനിന്റെ നന്ദി രേഖപ്പെടുത്തുന്നു..

ആദി സൂര്യയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം.

“കുറ്റിയും പറിച്ചു വരുന്ന പ്രകൃതി സ്നേഹികൾ”

മലയാളത്തിലെ പ്രമുഖ താരരാജാവിന്റെ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന കുറച്ച് സംഭവവികാസങ്ങളിലെ ലൊക്കേഷൻ മേല്നോട്ടക്കാരന്റെ വാക്കുകളാണിവ..
സ്ഥലം കളമശ്ശേരിയിൽ പ്രകൃതിസ്നേഹികൾ ശരീരവും മനസ്സും കൊണ്ട് സംരക്ഷിച്ചു വരുന്ന, അപൂർവങ്ങളിൽ അപൂർവമായ പക്ഷിവർഗ്ഗങ്ങൾ വിരുന്നെത്തുന്ന HMT ഉടമസ്ഥതയിലുള്ള സ്വാഭാവിക വനഭൂമി..

READ ALSO  കൊവിഡ് ചികിത്സ സർക്കാർ വില നിശ്ചയിച്ചു

രാവിലെ പക്ഷിനിരീക്ഷകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പ്രകൃതിസ്നേഹിയുമായ സുജിത്തേട്ടൻ വിളിച്ചപ്പോളാണറിയുന്നത് ഈ സ്ഥലത്തോട് ചേർന്നുള്ള ചതുപ്പ് ഭൂമിയിൽ ഏതോ സിനിമയുടെ ലൊക്കേഷൻ set ഇടുന്നുണ്ടെന്നും അതിന് വേണ്ടി അവർക്കനുവദിച്ച സ്ഥലത്ത് റോഡ് റോളർ കയറ്റി നിരപ്പാക്കുകയും ധാരാളം കിളികൾ കൂട് കൂട്ടിയിരുന്ന മരങ്ങളുടെ വലിയ കൊമ്പുകൾ മുറിച്ചു മാറ്റുകയും ചെയ്യുന്നു എന്ന്..അപ്പോൾ തന്നെ പക്ഷി നിരീക്ഷകരായ പോളി കളമശ്ശേരി, മുകുന്ദൻ സർ മുതലായവർക്കൊപ്പം സുജിത്തേട്ടൻ HMT അധികൃതരുമായി ബന്ധപ്പെട്ട്, അവർ സ്ഥലത്തെത്തുകയും മരങ്ങൾ മുറിക്കുന്നത് വിലക്കുകയും ചെയ്തു..
വൈകുന്നേരത്തോടെ അവിടം വീണ്ടും സന്ദർശിച്ച സുജിത്തേട്ടൻ കൂടുതൽ കൊമ്പുകൾ മുറിക്കുന്നുണ്ടോ എന്നറിയാൻ നിലവിൽ മുറിച്ചു മാറ്റിയ മരക്കൊമ്പുകളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോൾ ലൊക്കേഷൻ മേല്നോട്ടക്കാരന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ വളയുകയും ക്യാമറ ഉൾപ്പെടെ പിടിച്ചെടുത്ത് തല്ലിപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു..ഒപ്പം തന്നെ ആ സ്ഥലത്ത് തീയിടുകയോ പടക്കം പൊട്ടിക്കുകയോ തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും ആൾ പറഞ്ഞപ്പോൾ, സുജിത്തേട്ടൻ എന്നെ വിളിച്ച് പറഞ്ഞതനുസരിച്ച് ഞാൻ സൗഹൃദങ്ങൾ വഴി തൃക്കാക്കര എസിപിയുമായ് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമാക്കി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് എസ്ഐ എത്തി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.. പോലീസിനോട് പറഞ്ഞതിൻപ്രകാരം ലൊക്കേഷന്റെ സ്വകാര്യത സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ചിത്രങ്ങൾ എടുക്കുന്നത് തടഞ്ഞത് എന്നും മരങ്ങൾ മുറിക്കില്ല എന്നും അവർ വാക്ക് നൽകി ..അപ്പോളേക്കും അവിടെ എത്തിയ ഞാനും പോലീസുമായി സംസാരിക്കുകയും ആ ചെറിയ പ്രദേശത്തിന്റെ പ്രത്യേകതകളും അവിടെ വിരുന്നെത്തുന്ന പക്ഷികളുടെ ചിത്രങ്ങളും കാണിച്ചു കൊടുത്തപ്പോളാണ് അവർക്കും കാര്യത്തിന്റെ ഗൗരവം മനസിലായത്.. പൊലീസിന് സ്വകാര്യഭൂമി ആയതിനാൽ ഇതിൽ നടപടി കൈക്കൊള്ളാൻ കഴിയില്ല..എന്തായാലും ഇനി അങ്ങോട്ട് എന്നും അവിടെ പോകാൻ തന്നെയാണ് തീരുമാനം.. അവിടുത്തെ പക്ഷി-മൃഗ-സസ്യ സമ്പത്തിന് ദോഷം വരുന്ന രീതിയിൽ എന്തുണ്ടായാലും അത് എതിർക്കുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യും..ഒരു പണിയുമില്ലാതെ പ്രകൃതിസ്നേഹവുമായി ഇറങ്ങിയിരിക്കുന്നവരല്ല ഞങ്ങൾ. മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടാനും താത്പര്യമില്ല.. ഏകദേശം ഇരുന്നൂറിനോടടുത്ത് അപൂർവ വർഗങ്ങളിലുൾപ്പെടെയുള്ള വിദേശികളും സ്വദേശികളുമായ പക്ഷികളാണ് ഈ ചെറിയ വനപ്രദേശത്തുള്ളത്.. ഇന്ത്യൻ പിറ്റയും, നാകമോഹനും, മരതക പ്രാവും, നൈറ്റ് ജാറുകളും, ഉൾപ്പെടെ അപൂർവമായി മാത്രം കാണപ്പെടുന്ന അനേകമിനങ്ങൾ..ഞങ്ങൾക്ക് വേണ്ടത് ഇത്ര മാത്രമാണ്….വരും തലമുറയ്ക്ക് കാണിച്ചു കൊടുക്കാനെങ്കിലും നമ്മുടെ പ്രകൃതി സമ്പത്ത് ബാക്കി നിൽക്കണം.. കാക്കയും പ്രാവുകളും ലവ് ബേർഡുകളും അല്ലാതെ പ്രകൃതി ഒളിപ്പിച്ചു വച്ച സുന്ദരസൃഷ്ടികൾ അവർക്കും കാണാനും പഠിക്കാനും ബാക്കി നിൽക്കണം..ഓരോ പക്ഷി-മൃഗ-സസ്യവർഗ്ഗങ്ങളും മണ്ണോടു മണ്ണ് ചേരുമ്പോൾ നാം തിരിച്ചറിയണം ഭൂമിയുടെയും മനുഷ്യന്റെയും അന്ത്യകാലം വിദൂരത്തിലല്ലെന്ന്..പ്രകൃതി നീയും ഞാനുമാണ്
പ്രകൃതി മരിക്കുമ്പോൾ നാം മരിക്കുന്നു…-@സൂര്യൻ@-(ഞാനും സുഹൃത്തുക്കളും അവിടെ നിന്നെടുത്ത ചില ചിത്രങ്ങൾ താഴെ ചേർക്കുന്നു)

READ ALSO  കോവിഡ് സഹായ കേന്ദ്രം ആരംഭിച്ചു.

https://m.facebook.com/story.php?story_fbid=2569980313032086&id=100000604273780

%d bloggers like this: