ഡ്രൈഡേയിൽ മദ്യവില്പന ഒരാൾ അറസ്റ്റിൽ

കോട്ടയം : ചങ്ങനാശേരി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും നടത്തിയ പരിശോധനയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഈസ്റ്റ് വില്ലേജിൽ വണ്ടിപ്പേട്ട കരയിൽ ചങ്ങനാശ്ശേരി ചന്ത പറാൽ റോഡിൽ വണ്ടിപ്പേട്ടയിലുള്ള ഓട്ടോവർക്ഷോപ്പിന് 15 മീറ്റർ കിഴക്ക് റോഡിന്റെ വലതുവശത്തായി റോഡരുകിൽ വച്ച് മദ്യവിൽപ്പന നടത്തിയ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഈസ്റ്റ് വില്ലേജിൽ മറ്റം കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ പി വി തോമസിനെ (58) അറസ്റ്റ് ചെയ്തു. തൊണ്ടിയായി 14 ലിറ്റർ മദ്യം കസ്റ്റഡിയിൽ എടുത്തു.അബ്കാരി ആക്റ്റ് 55(i) പ്രകാരം CR No:148/21 ആയി കേസ് രജിസ്റ്റർ ചെയ്തു.

റെയ്ഡിൽ പ്രീവന്റീവ് ഓഫീസർമാരായ കൃഷ്ണകുമാർ, എ.നിസാം, ഐ,ഗ്രേഡ് പ്രീവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ വി. എൻ, അജിത്കുമാർ കെ. എൻ, എന്നിവരും പങ്കെടുത്തു.