കഞ്ചാവുമായി ഒരാൾ പിടിയിൽ

CRIME Thrissur

തൃശൂർ : തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി ജുനൈദ് സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തൃശൂർ താലൂക് പാലിശേരി വില്ലേജ്പാലക്കൽ ദേശത്തുപെരിയ വീട്ടിൽ മുരുകൻ മകൻ 31വയസ്സുള്ള മണികണ്ഠൻ സൂക്ഷിച്ചിരുന്ന 1.300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.

 

റെയ്ഡിൽ പ്രിവെൻറ്റീവ് ഓഫീസർ അബ്ദ ഗലിൽ, ഗ്രേഡ് പ്രെവെൻറ്റീവ് ഓഫീസർമാരായ
ഡിക്സൺ, ശിവൻ , സിവിൽ എക്‌സൈസ് ഓഫീസർ മാരായ രഞ്ജിത്ത്, അനീഷ് എന്നിവരും പങ്കെടുത്തു

img