
രാവിലെ 9 മണിക്ക് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കാനുള്ള തീരുമാനം അന്ത്യഘട്ടത്തിലാണ്.
9.30 ന് കൊച്ചിയിൽ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടുന്ന ഭൗതിക ശരീരത്തിന് വഴി നീളെ അന്ത്യാഞ്ജലിയർപ്പിക്കാനുള്ള ജനസഹസ്രങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നന്നേ പാടുപെടേണ്ടി വരും.
12 മണിക്ക് കോട്ടയത്തെ കേരളാ കോൺഗ്രസ് പാർട്ടി സെൻടൽ ഓഫീസിലെത്തിക്കുന്ന ഭൗതിക ശരീരം തുടർന്ന് 12.30 മുതൽ 2.30 വരെ തിരുനക്കരയിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
തുടർന്ന് അദ്ദേഹം 52 വർഷം ജനപ്രതിനിധിയായിരുന്ന പാലാ നിയോജക മണ്ഡലത്തിലെത്തിക്കുന്ന ശരീരം ,പാലാ ടൗൺഹാളിൽ 4.30 മുതൽ പൗരാവലിക്കു മുന്നിൽ ദർശനത്തിനു വയ്ക്കും.
തുടർന്ന് 6 മണിക്ക് മരങ്ങാട്ടുപള്ളിയിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം നാളെ ഉച്ചവരെ അവിടെയായിരിക്കും. നാളെ ഉച്ചക്ക് 2 മണിക്കു ആരംഭിക്കുന്ന മത ശുശ്രൂഷാ ചടങ്ങുകൾക്ക് ശേഷം 3 മണിയ്ക്ക് പൂർണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ പാലാകത്തീഡ്രൽ പള്ളിയിൽ സംസ്ക്കരിക്കും..
ഇതോടെ കേരളം കണ്ട രാഷ്ട്രീയ അതികായൻ നമുക്കു മുന്നിൽ ദീപ്തമായ സ്മരണകളായി മാറും..