KERALA SPECIAL REPORTER

മടക്കത്തറ ഫോറസ്ററ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

img

പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസ് മാറ്റാൻ തീരുമാനിച്ച സർക്കാർ നടപടികൾക്കെതിരെയും LDF സർക്കാരിൻ്റെ വനംകൊള്ളക്കെതിരേയും, മാടക്കത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

 

മണ്ഡലം പ്രസിഡൻ്റ് ടി.എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ഡി.സി.സി. ജന.സെക്രട്ടറിയും INTUC മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ ജോസഫ് പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ.എസ്.അജി, ഡോ.മനോജ് പുഷ്കർ, കെ.എസ്. സുധീർ, അഡ്വ.സി.പ്രമോദ്, മോഹനൻ മങ്കുഴി, എൻ.യു. ശ്രീനിവാസൻ, ഷോണി പുളിക്കൻ, കെ.എൻ ടോൾസ്റ്റോയി, കെ.വി.യോഹന്നാൻ, ലിൻ്റൊ ആലപ്പാടൻ, ശങ്കരൻ വിയ്യോക്കാരൻ, വർഗ്ഗീസ് കട്ടില പൂവ്വം, ജോസ് ഉറുമ്പിൽ, യോഹന്നാൻ കട്ടില പൂവ്വം, ജോസ് ചിറ്റിലപ്പിള്ളി, കെ.കെ.മൊയ്തീൻ, കെ.വി.ഷിജു, അനിൽ അക്കര തുടങ്ങിയവർ സംസാരിച്ചു.