HEALTH LIFE STYLE SCIENCE

വാനപ്രസ്ഥം – കോഴ്സ് 7-മത് ബാച്ച് -ആലുവയിൽ 12-04-2019-ന് ഉത്ഘാടനം

img

പ്രമുഖ പരിസ്ഥിതിവാദിയും, ജൈവ കാർഷിക വിദ്യയുടെ ആചാര്യനുമായ ശ്രീ കെ വി ദയാൽ രൂപകൽപന ചെയ്ത പ്രകൃതി അധിഷ്ഠിത ജീവിത ശൈലി പാഠ്യപദ്ധതിയായ വാനപ്രസ്ഥത്തിന്റെ സമഗ്രമായ കോഴ്സ് ആലുവയിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കും..

തുടർച്ചയായ
20- വെള്ളിയാഴ്ചകളിൽ

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
ബന്ധപ്പെടേണ്ട Mob No:9349625590
ജോസ് അക്കരക്കാരൻ

സമഗ്രചികിത്സ ഈ കോഴ്സിന്റെ ഭാഗമാണ്

ആരോഗ്യം

അനുദിനം നാട്ടിൽ പെരുകുന്ന പോലീസ് സ്റ്റേഷനുകൾ നാട്ടിലെ സാമൂഹിക ആരോഗ്യം തകർച്ചയിലാണ് എന്നു വിളിച്ചു പറയുന്നതു പോലെ തന്നെ ഹോസ്പ്പിറ്റലുകളും മൾട്ടി സ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും നൽകുന്ന സൂചന മനുഷ്യന്റെ ശാരീരിക / മനസ്സിക / ആത്മീയ ആരോഗ്യം തകരാറിലാണ് എന്നല്ലേ…?
നിലവിലുള്ള ചികിത്സാ ശാസ്ത്രങ്ങൾക്ക് ഈ തകർച്ച നേരെയാക്കുവാൻ സാധിക്കുമോ.– ?
ഇല്ല ….എന്നല്ലേ ലളിതമായ ഉത്തരം ?
നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുത്തൻ സംവിധാനം രൂപപ്പെടണ്ടേ…?

ശാരീരിക / മനസ്സിക / ആത്മീയ ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സ ആവശ്യമായിരിക്കുന്നു..

വാനപ്രസ്ഥം
വാർദ്ധക്യം ഒരു വിഴുപ്പായി മാറാതിരിക്കാൻ, – രോഗം എന്നാൽ എന്താണെന്നു മനസ്സിലാക്കി ,_ രോഗകാരണം തിരിച്ചറിഞ്ഞ് – അതിനു പരിഹാരം കണ്ടെത്തി – ശാരീരികവും, മാനസികവും, ആത്മീയവുമായ പൂർണ്ണ ആരോഗ്യാവസ്ഥയിൽ എത്തിച്ചേരാൻ ഒരു പാഠശാല. വാങ്ങിക്കൂട്ടിയതും, പിടിച്ചെടുത്തതും, കഷ്ടപ്പെട്ടു നേടിയതും, നീണ്ട ജീവിതാനുഭവങ്ങളിലെ തീച്ചൂളയിൽ ഊതിക്കാച്ചിയെടുത്ത അനുഭവസമ്പത്തുകളും ഒക്കെ പങ്കുവെച്ച് ആ സ്വദിച്ച് ആനന്ദത്തിൽ ആറാടാൻ ഒരു നല്ല വേദി –

ഋഷി തുല്യനായ ഒരു ഗുരുനാഥന്റെ അനർഗ്ഗളവാക്ധോരണിയിൽക്കൂടി അറിവിന്റെ അനേകായിരം കിളിവാതിലുകൾ തുറന്നു കിട്ടുന്ന അവസരങ്ങൾ, അറിവിലെ തിരിച്ചറിവിനെ ബോധ്യപ്പെടുന്ന നിമിഷങ്ങൾ, ഇങ്ങിനെ ഒരുപാടൊരുപാടു് വിഷയങ്ങൾ – ഇതൊക്കെയാണ് “വാന പ്രസ്ഥം ” എന്ന പാഠ്യ പദ്ധതിയിലുള്ളതു്. ഇതിന്റെ എട്ടാമത്തെ ശാഖ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാന നഗരപ്രാന്തത്തിലുംവിരിയുന്നു !
കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, കോട്ടയം MG / കോഴിക്കോട്ട് യൂണിവേഴ്സിറ്റികളിലെ ജൈവകൃഷിവകുപ്പിന്റെ ചീഫ് ഫാക്കൽട്ടി അംഗവും,സമഗ്രചികിത്സയുടെ പ്രയോക്താവും ആയ ശ്രീ KV ദയാൽ അവറുകൾ അറിവിന്റെ നിറവുകൾപങ്കുവെക്കുന്നു
ഇനിയും അറിയണം, വളരണം, പങ്കുവെച്ച് സന്തോഷമായി പുലരണമെന്ന് ആഗ്രഹിക്കുന്ന ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പ്രകൃതിയുടെ ധർമ്മശാസ്ത്ര മായEcology യെ അടിസ്ഥാനമാക്കിയ സമഗ്ര ചികിത്സ പഠിക്കാൻ ……
എന്താണ് രോഗം
എന്തുകൊണ്ട് രോഗം
എന്താണ് ചികിത്സ
എങ്ങനെയായിരിക്കണം
ചികിത്സ
ആരാണ് ചികിത്സകൻ
എന്നെല്ലാം അറിയണ്ടേ…?
ഒരു ചികിത്സ ശാസ്ത്രീയമാകണമെങ്കിൽ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങൾ ശരിയായിരിക്കണ്ടേ…?
1 ഉണ്ടായ രോഗം മാറണം
2 രോഗമുണ്ടാകാൻ ഇടയായ കാരണത്തെ മാറ്റണം
3 അതേ രോഗം വീണ്ടും വരാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാവണം
4 നിശ്ചിത കാലയളവിനുള്ളിൽ ചികിത്സ അവസാനിക്കണം
ഈ അവസ്ഥയിൽ ഇന്നത്തെ ചികിത്സ ശാസ്ത്രീയമെന്നു പറയുവാൻ സാധിക്കുമോ
കൂടുതൽ ചിന്തകൾ വനപ്രസ്ഥം ക്ലാസ്സിൽ ആവാം … അല്ലേ…?
വരൂ ….”
ആലുവയിൽ ആരംഭിയ്ക്കുന്ന
7-മത് ബാച്ചിൽ അംഗമാകൂ

%d bloggers like this: