ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍

തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ പിടിയിലായി. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികളാണ് ആക്രമിച്ചത്. ഞാറാഴ്ച്ചയാണ് സംഭവം. ബിനു, ലിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമികളില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഹോട്ടല്‍ മുബാറക്കില്‍ ജോലി ചെയ്യുന്ന നജ്രുല്‍ ഹക്കിനെയാണ് മൂന്നം​ഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഭക്ഷണം പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കടയുടമ പറയുന്നു.