KERALA STATE GOVERNMENT

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പരുകൾ

img

മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങൾക്കുള്ള കേരള സ്റ്റേറ്റ് നമ്പറുകൾ അലോട്ട്‌ ചെയ്തു.

 

Reference: G.O(Rt) No.1951/2021/GAD dated 21.05.2021
ഇത്തരത്തിൽ പ്രത്യേക ഉത്തരവുകൾ പ്രകാരമാണ് മന്ത്രിമാർക്കും, സമാനമായി നിയോഗിക്കപ്പെട്ടവർക്കും അവരുടെ വാഹനങ്ങളിൽ “KERALA STATE” അഥവാ കേരള സർക്കാർ ബോർഡുകൾ അനുവദിക്കുന്നത്. ഇങ്ങനെ അനുവദിക്കുന്ന കേരള സ്റ്റേറ്റ് ബോർഡുകൾക്ക്‌ പ്രത്യേകം സീരിയൽ നമ്പറുകൾ ഉണ്ടാകും. രജിസ്ട്രേഷൻ നമ്പറുകൾക്ക് പുറമേ പ്രത്യേകം സീരിയൽ നമ്പറോട് കൂടിയ കേരള സ്റ്റേറ്റ് ബോർഡ്, അത് അനുവദിക്കപ്പെട്ടവർക്ക് നിശ്ചിത വലുപ്പത്തിൽ പ്രദർശിപ്പിക്കാവുന്നതാണ്. ഈ രീതിയിൽ പ്രത്യേകം അനുവദിക്കുന്ന സീരിയൽ നമ്പറുകൾ വഴി ആരുടെ ഔദ്യോഗിക വാഹനം ആണെന്ന് എളുപ്പം മനസ്സിലാക്കാം. ഗവൺമെൻറ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വച്ചിരിക്കുന്ന എല്ലാ കേരള സ്റ്റേറ്റ് ബോർഡുകൾക്കും സീരിയൽ നമ്പറുകൾ ഉണ്ടാകും.

സീരിയൽ നമ്പർ ഇല്ലാത്ത “Kerala State” അഥവാ “കേരള സർക്കാർ” ബോർഡുകൾക്ക് ഗവൺമെൻറ് ഉത്തരവുകളുടെ പിൻബലം ഉണ്ടായിരിക്കുന്നതല്ല