Idukki

വേനൽ മഴ എത്തിയതോടെ വീണ്ടും മഞ്ഞണിഞ്ഞ്‌ മൂന്നാർ ; സഞ്ചാരികളുടെ പ്രവാഹം..

img

മൂന്നാർ :

ഒരാഴ്ച മുൻപ് വരെ മൂന്നാറിൽ പകൽ സമയങ്ങളിൽ താപനില 25 മുതൽ 28 വരെ ഉയർന്നിരുന്നു . എന്നാൽ, ഒരാഴ്ചയ്ക്കിടയിൽ ശക്തമായ മൂന്നു മഴ ലഭിച്ചതോടെ താപനില 15-ൽ എത്തി.

അതി രാവിലെ അഞ്ചു മുതൽ ഒമ്പതു വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ രേഖപ്പെടുത്തിയ താപനില . സമീപ പ്രദേശങ്ങളിലെ തേയില തോട്ടങ്ങളിൽ വൈകുന്നേരങ്ങളിലും അതി രാവിലെയും മഞ്ഞ് ഇറങ്ങുന്നതും പതിവാണ് .

അവധി ആഘോഷങ്ങൾക്കായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കേറി . കഴിഞ്ഞ രണ്ടു ദിവസമായാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചത് . രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, പഴയ മൂന്നാർ ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെടുന്നത് .

READ ALSO  ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുക അന്താരാഷ്ട്ര നിലവാരത്തില്‍

രാജമല അഞ്ചാം മൈൽ , റോസ്ഗാർഡൻ , ടൗൺ , മാട്ടുപ്പെട്ടി , എക്കോ പോയിന്റ് എന്നിവിടങ്ങളിൽ മണിക്കൂറുകളുടെ ഗതാഗത കുരുക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെടുന്നത് .

മധ്യവേനലവധി തുടങ്ങിയ ശേഷം ഏറ്റവും അധികം സഞ്ചാരികളെത്തിയത് വ്യാഴം ,വെള്ളി ദിവസങ്ങളിലാണ് .

%d bloggers like this: