എം.പി’സ്കൊവിഡ് കെയർ ബ്രിഗേഡ്സ് ഫോഗിംങ്ങ് നടത്തി

Covid19 HEALTH KERALA Thrissur ആരോഗ്യം.

തൃശ്ശൂർ : എം.പി.ടി.എൻ പ്രതാപൻ്റെ നേതൃത്വത്തിലുള്ള Covid Care Brigades ൻ്റെ ഭാഗമായ യൂത്ത് കെയർ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി പാണഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് ബാധിതരുടെ വീടുകളിൽ അസുഖം മാറി നെഗറ്റീവ് ആയതിന് ശേഷം അണുവിമുക്തമാക്കുന്ന ഫോഗിങ്ങ് നടത്തി വരികയാണ്.പാണഞ്ചേരി പഞ്ചായത്തിൽ മാത്രമല്ല സമീപ പഞ്ചായത്തുകളിലും യൂത്ത് കെയറിൻ്റെ സേവനം നൽകാൻ കഴിഞ്ഞു.
മൂന്നു അംഗങ്ങൾ അടങ്ങിയ ഒരു ടീമാണ് തികച്ചും സൗജന്യമായി ഫോഗിങ്ങ് നടത്തുന്നത്. കോവിഡ് ബാധിതരായ ശേഷം അസൂഖം മാറിയ നൂറിൽ പരം കുടുംബങ്ങൾക്കാണ് ഇവരുടെ സേവനം ആശ്വാസ പ്രദമായത്.

 

READ ALSO  യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍

ജിഫിൻ ജോയ്, സിനു റൊസ്സാരിയ, ആൽബർട്ട് ബെന്നി എന്നിവരാണ് ഫോഗിങ്ങ് നടത്തുന്ന യൂത്ത് കെയർ ടീമിലെ അംഗങ്ങൾ. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം ഭാരവാഹികളാണ് ഇവർ.

മാരായ്ക്കൽ 19 ആം വാർഡിലെ യൂത്ത് കെയറിൻ്റെ പ്രവർത്തനം ഫോഗിങ്ങ് നടത്തി കോൺഗ്രസ് നേതാവും DKTF ജില്ലാ സെക്രട്ടറിയുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം ചെയ്തു.

img