ശിവശങ്കറിന് സൈബർ തീവ്രവാദികളുമായി അടുത്ത ബന്ധമോ?

BREAKING NEWS CRIME Exclusive NATIONAL

കെ. എസ്. ഇ. ബി  ചെയർമാനായിരിക്കെ സൈബർ തീവ്രവാദ ബന്ധമുള്ള  ഫ്രഞ്ച് ചാരക്കമ്പനിയുമായി  ഉണ്ടാക്കിയ കരാറിനെ കുറിച്ച് “റോ” അന്വേഷണം ആവശ്യമാണ്.

എം. എസ്. ഭുവനചന്ദ്രൻ. (ശിവസേന സംസ്ഥാന അധ്യക്ഷൻ )

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ  സെക്രട്ടറി എം. ശിവശങ്കർ  സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ ആയിരിക്കെ 2013 -2014 കാലഘട്ടത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച്  സൈബർ ടെററിസ്റ്റ് ബന്ധമുള്ള ഫ്രഞ്ച് ചാര കമ്പനിയുമായി  ഉണ്ടാക്കിയ കരാറിനെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയായ “റോ” അന്വേഷിക്കണമെന്ന് ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ എം.എസ്. ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് 200 കോടിയോളം രൂപയുടെ കരാറാണ് അർഹരായ മറ്റ് കമ്പനികളെ മറികടന്ന് തീവ്രവാദ  ബന്ധമുള്ള ഫ്രഞ്ച് കമ്പനിക്ക് നൽകിയത്.  ശിവശങ്കറിന് സൈബർ തീവ്രവാദികളുമായുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കരാർ കാലാവധി കഴിഞ്ഞിട്ടും വ്യക്തിതാൽപ്പര്യം മുൻനിർത്തി സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ പ്രസ്തുത കമ്പനിയുമായുള്ള കരാർ നീട്ടിക്കൊണ്ടു പോകുകയാണുണ്ടായത്.

100 കോടിയിലധികം രൂപ കമ്പനി ഇതു വരെ കൈപ്പറ്റിക്കഴിഞ്ഞു. ബാക്കി തുക നൽകുവാൻ നിലവിലുള്ള ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനെയും ഡയറക്ടർ ബോർഡിനെയും ശിവശങ്കർ സമർദ്ദം ചെലുത്തുകയാണ്.

കേന്ദ്ര സർക്കാർ  ഫണ്ട് ഉപയോഗിച്ച് നടത്തിയ കരാർ പ്രവൃത്തികളും സൈബർ ടെററിസ്റ്റുകളുമായിട്ടുള്ള ബന്ധവും അടിയന്തരമായി അന്വേഷിക്കുകയും നാഷണൽ പവർ ഗ്രിഡ്ഡിനെ സൈബർ ആക്രമണത്തിൽ നിന്നും സുരക്ഷിതമാക്കാനുള്ള സത്വര  നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.