തൃശൂർ: 2022 ഓഗസ്റ്റ് 20 നാണ് തൃശ്ശൂർ വെള്ളാനിക്കരയിൽ നിന്നും നവനീത കൃഷ്ണൻ (17) എന്ന കുട്ടിയെ കാണാതായത്. ഇക്കാര്യത്തിന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണത്തിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസിന്റെ വിവിധ സമൂഹ മാധ്യമ എക്കൌണ്ടുകളിലൂടെ കുട്ടിയുടെ ചിത്രവും വാർത്തയും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിനകത്തും, ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ലക്ഷക്കണക്കിനുപേർ ഈ ചിത്രവും വാർത്തയും ഷെയർ ചെയ്യുകയും അന്വേഷണത്തിൽ പോലീസിനോടും, കുട്ടിയുടെ കുടുംബാംഗങ്ങളോടും സഹകരിക്കുകയുണ്ടായി.
മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിൽ നടത്തിയ വിശ്രമമില്ലാത്ത അന്വേഷണത്തിൽ, കുട്ടിയെ ചെന്നൈയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. പോലീസ് അന്വേഷണത്തോട് സഹകരിച്ച എല്ലാവർക്കും നന്ദി.
പ്രിയപ്പെട്ട കുട്ടികളേ,
നിങ്ങൾ ഏതുതരം മാനസിക സംഘർഷം അനുഭവിക്കുകയാണെങ്കിലും വിളിക്കൂ, കേരളാ പോലീസ് ചിരി ഹെൽപ്പ്ലൈൻ നമ്പർ: 9497900200