തൃശൂർ: ഏനമാവിന്റെ പ്രകൃതിഭംഗി അനുഭവിക്കാൻ തദ്ദേശീയരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർ സ്പോർട്സ് അമ്യൂസ്മെന്റ് ആക്ടിവിറ്റീസ് ആയ കയാക്കിംഗ്, പെടൽ ബോട്ടിംഗ്, വാട്ടർ സ്‌കൂട്ടർ റൈഡുകൾ എന്നിവ ഏനാമാവ് നെഹ്‌റു പാർക്കിൽ ജില്ല കളക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലൂർ എം.എൽ.എ ശ്രീ .മുരളി പെരുനെല്ലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
പാർക്കിന്റെ അകത്തുള്ള കഫെയും ഉടൻ പ്രവർത്തനം ആരംഭിക്കും.വരും ദിവസങ്ങളിൽ പാർക്ക് കൂടുതൽ സമയം തുറക്കുന്ന രീതിയിൽ പാർക്കിലേക്കുള്ള പ്രവേശന സമയക്രമത്തിലും മാറ്റം വരുത്തും.
ജില്ലാ ഭരണകൂടത്തിന്റെ ‘Explore Thrissur’എന്ന ഇനിഷേറ്റിവ് ന്റെ കിഴിൽ വിവിധങ്ങളായിട്ടുള്ള ടൂറിസം പ്രൊമോഷൻ ആക്ടിവിറ്റീസ് ആണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് റസാസ്, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, പഞ്ചായത്ത് സെക്രട്ടറി ഷൈല പി എ ,ഡി.ടി.പി.സി സെക്രട്ടറി സി വിജയരാജ് എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
