മെഡിക്കൽ കോഴ്‌സുകൾ: സ്‌ട്രേ വേക്കൻസി ലിസ്റ്റ്‌ ; അന്തിമ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം : മെഡിക്കൽ അനുബന്ധ  കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള  സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു.

ആയുർവേദ/ ഹോമിയോ സിദ്ധ/യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി / കോ–- ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്‌ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) മോപ് അപ് അലോട്ട്മെന്റിന്‌  നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.

ലിസ്റ്റ് സംബന്ധിച്ച്‌ പരാതികളുണ്ടെങ്കിൽ ceekinfo.cee @kerala.gov. in  ഇ മെയിലിൽ  ബുധൻ പകൽ 11 നകം അറിയിക്കണം. അന്തിമ അലോട്ട്മെന്റും ബുധൻ പ്രസിദ്ധീകരിക്കും.  www.c ee.kerala.gov.in ഹെൽപ് ലൈൻ : 0471 2525300.