നിതിന മോളെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതo: പൊലീസ്

കോട്ടയം: നിതിന മോളെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.നിതിനയെ കൊലപ്പെടുത്തുക ലക്ഷ്യമിട്ട് ബ്ലേഡ്‌ വാങ്ങിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തും.

ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പ്രതിയുമായി സെന്റ് തോമസ് കോളജില്‍ എത്തിയും തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.