Announcements HEALTH KERALA ആരോഗ്യം. പരിസ്ഥിതി.

ഇനിമുതല്‍ ക്ലീന്‍ ബീച്ച്

img

കൊല്ലം : സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കൊല്ലം കോർപ്പറേഷന് ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ നൽകി .

ശാസ്ത്രീയമായ രീതിയിൽ ക്ലീനർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഏഴ് കിലോമീറ്റർ ശുചിയാക്കാൻ സാധിക്കും കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഉപകരണം ലഭിക്കുന്ന കോർപ്പറേഷൻ ആണ് കൊല്ലം.

 

ബീച്ച് പരിസരത്തു നടന്ന ചടങ്ങില്‍ എം .മുകേഷ് എം.എല്‍.എ,
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.ഐ.
ഷേഖ് പരീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പവിത്ര, നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ടോമി, സജീവ്, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി, തീരദേശ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ. ജി ഷിലു തുടങ്ങിയവര്‍ പങ്കെടുത്തു.