ലോട്ടറി ചിലര്‍ക്ക് ഒരു ഹരമാണ്. ജീവിത കാലം മുഴുവന്‍ ലോട്ടറിയെടുക്കുന്നവര്‍ ധാരാളമുണ്ടാകും. ഇനി സമ്മാനം അടിച്ചാലും ടിക്കറ്റെടുക്കുന്നവരും ധാരാളമുണ്ടാകും. ഇത് ആ മത്സരത്തോടുള്ള ആസക്തിയാണ്. എന്നാല്‍ എത്ര എടുത്തിട്ടും സമ്മാനം അടിക്കാത്തവര്‍ക്ക് അതൊരു വാശി കൂടിയാണ്. തനിക്ക് എന്തായാലും ലോട്ടറിയടിച്ചേ തീരൂ എന്നൊരു വാശിയാണ്.
അതിനായി ചിലപ്പോള്‍ നൂറിലധികം ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തു എന്നൊക്കെ വരും. ചിലപ്പോള്‍ വന്‍ തുക മുടക്കി വലിയ ടിക്കറ്റുകളും എടുക്കും. അതൊക്കെ നമ്മുടെ കൈയ്യിലെ പണം പോലെയാണ്. അത്തരത്തില്‍ ഒരു വയോധികന്റെ വാശി. അയാളെ ലക്ഷാധിപതിയാക്കിയിരിക്കുകയാണ്.ഒരു ലോട്ടറി ടിക്കറ്റിന് സാധാരണ നമ്മള്‍ എത്രയാണ് ചെലവിടുക. കേരളത്തിലാണെങ്കില്‍ 500 രൂപയായിരിക്കും പരമാവധി ചെലവാക്കുക. കാരണം ഇത് എപ്പോഴും അടിക്കുമെന്ന് പറയാനാവില്ല. കാനഡയിലാണെങ്കില്‍ പരാമവധി നാല് കനേഡിയന്‍ ഡോളര്‍ ചെലവാക്കും. ഇത് 243 രൂപ വരും. എന്നാല്‍ ആറായിരം രൂപ ഒരു ലോട്ടറി ടിക്കറ്റിനായി ചെലവാക്കുമോ? കാനഡയിലെ ഒരു വയോധികന്‍ ലോട്ടറി അടിക്കാനായി ചെലവിട്ടതാണ് ഈ തുക. ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും വരെ ഇക്കാര്യത്തില്‍ അമ്പരപ്പ്.
അതേസമയം തനിക്ക് ലോട്ടറി അടിച്ചേ തീരൂ എന്ന വാശിപ്പുറത്ത് എടുത്ത ടിക്കറ്റിന് ലക്ഷങ്ങളാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. വില്യം ക്രിപ്‌സ് എന്ന 61കാരന്റെ ജീവിതമാണ് മാറി മറിഞ്ഞിരിക്കുന്നത്. കാനഡയിലെ ഒന്താരിയോയിലെ ഹാമില്‍ട്ടണിലാണ് വയോധികനായ വില്യം താമസിക്കുന്നത്. സാധാരണ എടുക്കുന്ന ടിക്കറ്റുകള്‍ക്കൊന്നും വില്യമിന് സമ്മാനം അടിക്കാറില്ല. അതിന്റെ നിരാശ വില്യമിനുണ്ടായിരുന്നു. അതുകൊണ്ട് ടിക്കറ്റ് ഒന്ന് മാറ്റി നോക്കുവാനും വില്യം ശ്രമിച്ചിരുന്നു.
സാധാരണ എടുക്കുന്ന ടിക്കറ്റ് ഒഴിവാക്കി, പകരം നൂറ് ഡോളര്‍ അതായത് ആറായിരം രൂപയില്‍ അധികം വരുന്ന ഇന്‍സ്റ്റന്റ് അള്‍ട്ടിമേറ്റ് ഗെയിം ലോട്ടറി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു വില്യം. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ലോട്ടറിയായിരുന്നു ഇത്. നാല്‍പ്പതില്‍ ഒരു ശതമാനം മാത്രമായിരുന്നു ഈ ടിക്കറ്റില്‍ വിജയിക്കാനുള്ള സാധ്യത. ഡിസംബര്‍ 31ന് നറുക്കെടുത്ത ഈ ടിക്കറ്റിന്റെ ബംപര്‍ പ്രൈസ് ഒരു മില്യണായിരുന്നു. ഏകദേശം 60 ലക്ഷം രൂപയില്‍ അധികം വരുമായിരുന്നു ഇതിന്റെ സമ്മാനത്തുക.
അതേസമയം ഇത്തവണ ലോട്ടറി അടിക്കാനുള്ള സാധ്യത വളരെയേറെയായിരുന്നു എന്ന് വില്യം ക്രിപ്‌സ് വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഇത്രയും തുക മുടക്കി ചെലവേറിയ ലോട്ടറി തന്നെയെടുത്തത്. ആ വിശ്വാസം എന്തായാലും വില്യമിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്. സ്‌ക്രാച്ച് ടിക്കറ്റ് പരിശോധിച്ച് നോക്കിയത് വീട്ടില്‍ വെച്ചായിരുന്നു. അതിലെ നമ്പര്‍ കണ്ട് തനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് വില്യം പയുന്നു. അഞ്ച് തവണയാണ് ആ ടിക്കറ്റ് വീണ്ടും പരിശോധിച്ചത്. എന്നിട്ടാണ് സമ്മാനം അടിച്ചെന്ന് ഞാന്‍ വിശ്വസിച്ചതെന്നും വില്യം ക്രിപ്‌സ് പറഞ്ഞു.ആകെ അമ്പരന്ന് പോയ ക്രിപ്‌സിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ലക്ഷാധിപതിയായി ആ രാത്രിയിലാണ് താന്‍ മാറിയതെന്ന് വില്യം പറയുന്നു. ഇക്കാര്യം താന്‍ കുടുംബത്തോട് പറഞ്ഞപ്പോള്‍ എനിക്ക് ഭ്രാന്താണെന്നാണ് പറഞ്ഞത്. അവര്‍ ഒരിക്കലും ഇത് വിശ്വസിച്ചില്ല. നിനക്ക് ഒരിക്കലും ലോട്ടറിയടിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. കാരണം മുമ്പ് എടുത്തപ്പോഴെല്ലാം പണം വെറുതെ പാഴായി പോവുകയാണ് ചെയ്തത്. അതുകൊണ്ടായിരുന്നു വിശ്വസിക്കാതിരുന്നതെന്നും വില്യം പറഞ്ഞത്. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് വില്യം ഈ പണം കൈപറ്റിയത്. മകള്‍ക്കൊരു വീട് വാങ്ങി കൊടുക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് വില്യം പറഞ്ഞു.
