കുറത്തിയാടാൻ പ്രദീപ് അന്തരിച്ചു
ദി കേരള ഓൺലൈൻ ചീഫ് എഡിറ്ററും, കവിയും, പീജിയൻസ് മീഡിയ നെറ്റ്വർക്കിന്റെ പാർട്ണറുമായ കുറത്തിയാടാൻ പ്രദീപ് ഇന്ന് (16-01-2021, ശനിയാഴ്ച ) വൈകീട്ട് ഓച്ചിറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ദേശീയപാത 66 ൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപത്തെ ട്രാഫിക് സിഗ്നലിൽ രാത്രി കുറത്തിയാടാൻ സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് പിന്നിൽ ഉണ്ടായ ആഴമേറിയ മുറിവാണ് മരണകാരണം. അപകട ശേഷം പ്രദീപിനെ തൊട്ടടുത്തുള്ള പരബ്രഹ്മം ആശുപത്രിയിൽ […]