Announcements ART Kollam PRD News വിദ്യാഭ്യാസം.

ഓൺലൈൻ‍ പ്രസംഗ മത്സരം

img

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി കൊല്ലം സർക്കിൾ സഹകരണ യൂണിയന്‍ സ്‌കൂൾ/കോളജ് വിദ്യാർത്ഥികൾക്കായി ഒക്ടോബർ‍ 31 ന് രാവിലെ 10.30 ന് ഓൺലൈൻ‍ പ്രസംഗ മത്സരം നടത്തും.

പത്താം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾ സ്‌കൂൾ തലത്തിലും ബാക്കി വിഭാഗക്കാർ കോളജ് തലത്തിലുമാണ് മത്സരിക്കേണ്ടത്.

വിദ്യാർത്ഥികൾ സ്‌കൂൾ‍/കോളജ് പ്രിൻസിപ്പൽമാർ മുഖേന ഒക്‌ടോബർ 28 ന് വൈകിട്ട് നാലിനകം സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ‍, കൊല്ലം (സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ‍(ജനറൽ‍) ഓഫീസ്, സിവിൽ‍ സ്റ്റേഷന് സമീപം, കൊല്ലം) വിലാസത്തിലോ  argeneralklm@gmail.com     എന്ന ഇ-മെയിൽ‍ വിലാസത്തിലോ 9846499899, 8129471744 എന്നീ വാട്‌സ് ആപ്പ് നമ്പരുകൾ വഴിയോ പേര് രജിസ്റ്റർ ചെയ്യണം.

%d bloggers like this: