ഇന്ത്യന്‍ ആര്‍മിയില്‍ അവസരം; 91 എസ്എസ്സി തസ്തികയിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മി ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ സായുധ സേനയിലെ വിധവകൾക്കും joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രക്രിയ ജനുവരി 11-ന് ആരംഭിച്ചു, 2023 ഫെബ്രുവരി 9-ന് അവസാനിക്കും.എസ്എസ്സി (ടെക്): 61 പുരുഷന്മാർ
എസ് എസ് സി ഡബ്ല്യു (ടെക്): 32 സ്ത്രീകൾ എന്നിങ്ങനെയാണ് ഒഴിവുകൾ . എസ് എസ് സിയിൽ എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കിയ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്‌സിന്റെ അവസാന വർഷത്തിൽ പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. നോൺ-ടെക്‌നിക്കലിനായി ഏതെങ്കിലും വിഷയത്തിൽ ബിരുദവും ടെക്‌നിക്കലിനായി ഏതെങ്കിലും എൻജിനീയറിങ് സ്ട്രീമിൽ ബി.ഇ/ബി.ടെക്കും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സി ഡബ്ല്യു അപേക്ഷിക്കാം.

അസി. പ്രോജക്ട് എൻജിനിയർ

കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.

അഭിമുഖം

ജില്ലയിൽ ഡിജിറ്റൽ സർവേ ജോലിയ്ക്ക് ആവശ്യമായ 179 താൽക്കാലിക ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23, 24,25 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, തൃക്കാക്കര റീ സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നടത്തുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.