GENERAL INTERNATIONAL SPECIAL REPORTER

‘ആപ്പ്’ നിരോധനം: ശക്തമായ എതിർപ്പെന്ന് ചൈനീസ് വക്താവ്

img

ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ്ങിൻ്റെ പ്രതികരണം.

ഇന്ത്യയിലെ ചൈനീസ് സംരംഭകരുടെ താൽപര്യങ്ങളെ ഈ നടപടി ലംഘിക്കുന്നുവെന്നും അതിനാൽ ഈ തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലുൾപ്പെടെ ഏറെ ജനപ്രിയമായിത്തീർന്ന  ആപ്പായ, ടെന്‍സാന്‍റ് കമ്പനിയുടെ പബ്ജിയുള്‍പ്പെടെ 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ഡാറ്റ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ വിലക്കിയത്. പബ്ജിയുടെ നിരോധനം ടെന്‍സാന്‍റ് കമ്പനിക്ക് വലിയ തിരിച്ചടിയായി.

പ്രമുഖ വിവരാവലോകന കമ്പനിയായ സെൻസർ ടവർ നൽകുന്ന കണക്കനുസരിച്ച് 175 ബില്ല്യൺ ഡൗൺലോഡുകളാണ് ലോകത്ത് പബ്ജിക്കുണ്ടായത്. ഇതിൻ്റെ 24 ശതമാനവും ഇന്ത്യയിലാണ്.

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

മറ്റു ജനപ്രിയ ആപ്പുകളായ ടിക്ടോക്കും യു. സി. ബ്രൗസറുമടക്കം 59 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു.

%d bloggers like this: