ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

Announcements BREAKING NEWS Covid19 HEALTH KERALA

എറണാകുളം : ലോകത്തെ പ്രമുഖ സാമൂഹ്യ സേവന സംഘടനായായ വൈസ്സ്മെൻ ഇൻ്റെർനാഷണലിൻ്റെ കോവിഡ് പ്രതിരോധ പ്രോജക്ടായ “ഹീൽ ദി വേൾഡ്” ൻ്റെ എറണാകുളം കേന്ദ്രീകരിച്ചുള്ള മിഡ് വെസ്റ്റ് ഇൻഡ്യ റീജിയണിലെ ഡിസ്ട്രിക്ട് 2 ഒന്നാം ഘട്ട പ്രവർത്തനം ശ്രീ. ഹൈബി ഈഡൻ എം. പി നിർവ്വഹിച്ചു.

 

ഇറക്കുമതി ചെയ്ത മെഡിക്കൽ ഓക്സിജൻ കോൺസൻട്രേറ്റർ, എറണാകുളം ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പന് നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണ്ണർ പ്രദീപ്, റീജിയണൽ ഡയറക്ടർ മാത്യൂസ് എബ്രഹാം, റീജിയണൽ ട്രഷറർ ശിവരാജൻ, അടുത്ത വർഷത്തെ ഡിസ്ട്രിക്ട് ഗവർണ്ണർ ജയ്.എൻ. ജോൺ, ഡിസ്ട്രിക്ട് സെക്രട്ടറി ബാബു ഡേവിഡ് എന്നിവർ പങ്കെടുത്തു.

READ ALSO  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ധൂര്‍ത്ത്‌ ; മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നു
img