ഓക്സീലിയം പ്രൊഡക്ട്സ് ജില്ലാ കലക്ടർ സന്ദർശിച്ചു

Announcements BREAKING NEWS Covid19 Exclusive HEALTH KERALA ആരോഗ്യം.

പാലക്കാട്: വടക്കഞ്ചേരിയിൽ ആരംഭിച്ച ഓക്സിജൻ ഉൽപ്പാദന കേന്ദ്രമായ ഓക്സീലിയം പ്രൊഡക്ട്സ് ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനായാണ് ജില്ലയിൽ ഒരു ഓക്സിജൻ പ്ലാന്റ് കൂടി ആരംഭിച്ചത്.

മണിക്കൂറിൽ 235 ക്യുബിക് ലിറ്റർ ഓക്സിജനാണ് പ്ലാൻറിൻ്റെ ഉത്പാദനശേഷി.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ വാർ റൂമിൽ നിന്നും ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് ആശുപത്രികളിലേക്ക് വിതരണം ചെയ്യും. കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഓക്സിജൻ വിതരണം ഏകീകരിക്കുന്നതിനുമായാണ് ജില്ലയിൽ ഓക്സിജൻ വാർ റൂം ആരംഭിച്ചിരിക്കുന്നത്.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഓക്സിജൻ ആവശ്യം വാർ റൂമിൽ അറിയിക്കും. തുടർന്ന് ഇവിടെ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണ് പ്ലാന്റുകളിൽ നിന്ന് ഓക്സിജൻ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്നത്.

img