Covid19 FEATURE HEALTH

വിരോധാഭാസം

img

ജോമോൻ പുത്തൻ
പുരയ്‌ക്കൽ

തലസ്ഥാന നാഗരിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയും
3 പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കുന്നത് കുറ്റകരമാണെന്ന് ഉത്തരവിറക്കിയിരിക്കുകയും ആയ സാഹചര്യത്തിൽ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ അത് ലംഘിച്ചാൽ ഇതിനു വിരോധാഭാസം എന്നല്ലാതെ മറ്റെന്താണ് പറയാനാകുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് ഇന്ന് (17.05.2021)എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കേക്ക് മുറിച്ച് എല്ലാവർക്കും നൽകുമ്പോൾ മുഖ്യമന്ത്രിയ്ക്ക് ചുറ്റും വേണ്ടപ്പെട്ടവർ മുട്ടിയുരുമി ഇടിച്ചു തിങ്ങി നിൽക്കുന്ന ചിത്രം കാണുമ്പോൾ “വീട്ടിലെ കാരണവർക്ക് അടുപ്പത്തും ആകാമല്ലോ” എന്ന ചൊല്ല് ആണ് ഓർമ്മ വരുന്നത്