പത്തനംതിട്ട ആശുപത്രി രോഗക്ഷേമകേന്ദ്രമോ?

പത്തനംതിട്ട: രാജ്യം കൊറോണ കാർന്നെടുക്കുന്ന വേദനയിൽ ഉരുകുന്നു. സർക്കാർ സംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരുമെല്ലാം ഒരു രോഗി പോലും പുതുതായി ഉണ്ടാകാതിരിക്കാൻ ബദ്ധശ്രദ്ധരാണ്. ഇക്കാലത്താണ് കൊറോണബാധിതരേയും ചികിത്സിക്കേണ്ട പത്തനംതിട്ടയിലെ ഈ പ്രധാനാശുപത്രി ഇത്തരത്തിൽ വൃത്തിഹീനമായി കാണുന്നത്.
സർക്കാരിൻ്റെയും ആരോഗ്യമന്ത്രിയുടെയും വകുപ്പിൻ്റെയും അടിയന്തിരശ്രദ്ധ ഈ ആശുപത്രി ആവശ്യപ്പെടുന്നു.