KERALA POLITICS വിശിഷ്ട വ്യക്തികൾ..

അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

img

കൊച്ചി: രാജ്യത്തിൻ്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അസംഘടിതമേഖലയിലെ തൊഴിലാളികൾ ഇന്നും അനാഥരാണെന്ന് എ.ഐ.സി.സി. വക്താവ് പി. സി. ചാക്കോ പറഞ്ഞു.

കെ. കെ. എൻ. ടി. സി. സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. പി. എൽസേബിയൂസ് മാസ്റ്ററുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 ൻ്റെ ദുരന്തം രാജ്യമാകെ പടർന്നു പിടിച്ചപ്പോൾ മയിലുകൾ താണ്ടി അവരുടെ സ്വന്തം ഗ്രാമത്തിലേക്ക് പോകാനാവാതെ വലഞ്ഞു പട്ടിണി കിടന്നു മരിച്ച 100 കണക്കിനു തൊഴിലാളികൾ ഇന്ത്യയിലുണ്ടായി. ഇതുപോലുള്ള അസംഘടിത വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടാണ് അദ്ധ്യാപകനായിരുന്ന എൽസേബിയൂസ് മാസ്റ്റർ തൊഴിലാളി രംഗത്തേക്ക് കടന്നു വന്നതെന്നും, അദ്ദേഹം ഈ ലോകത്ത് നിന്നും വേർപിരിഞ്ഞെങ്കിലും ഈ ദുരന്തകാലത്തും അദ്ദേഹത്തെ സ്മരിക്കുവാൻ ഇവിടെ നിങ്ങൾ ഒത്തുകൂടിയത് അദ്ദേഹത്തിൻ്റെ പ്രവർത്തന മികവിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എൽസേബിയൂസ് സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസിഡണ്ട് കെ. പി. തമ്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു. ടി. ജെ. വിനോദ് എം. എൽ. എ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കെ. ഇബ്രാഹിം കുട്ടി, വി. ആർ. പ്രതാപൻ, വി. പി. ജോർജ്, ജോസ് കപ്പിത്താൻ പറമ്പിൽ, എൻ. എൽ. മൈക്കിൾ, സലോമി ജോസഫ്, ടി. കെ. രമേശൻ, എം. എം. രാജു, സാംസൺ അറക്കൽ, കെ. ഡി. ഫെലിക്സ്, ചന്ദ്രശേഖര വാര്യർ തുടങ്ങിയവർ സംസാരിച്ചു.

ഈ വർഷത്തെ എൽസേബിയൂസ് മാസ്റ്റർ സ്മാരക അവാർഡിനർഹനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രസ്തുത അവാർഡ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി കെ.കെ.എൻ.ടി.സി. ഭാരവാഹികൾ നൽകുന്നതാണ്.

%d bloggers like this: