മദ്യം ലഭിക്കാതെ വന്നതിനാൽ അതിനു പകരം ഷേവിംഗ് ലോഷൻ കഴിച്ച് യുവാവ് മരിച്ചു.

കായംകുളം: കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ വാടകക്ക് താമസിച്ചുവന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശിയായ യൂനുസിൻ്റെ മകൻ നൗഫലാണ് (38) മരിച്ചത്. ബീവറേജ് പൂട്ടിയതുമുതൽ ഇയാള്‍ ഇതു സ്ഥിരമായി കഴിച്ചിരുന്നതായി പറയപ്പെടുന്നു.

ശനിയാഴ്ച രാവിലെ ശാരീരികാസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യലിറ്റി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സബീന ഭാര്യയും നാസിയ, നാസിക്, നൗറിൻ എന്നിവർ മക്കളുമാണ്.
വള്ളികുന്നം പൊലീസ് കേസെടുക്കും.

ഇതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ ലഭ്യതയില്ലാതായതു മൂലമുള്ള മരണസംഖ്യ ആറായി.