GENERAL Kavitha POLITICS

പി. ജയരാജിനു വേണ്ടി വി. കെ. ഷാജിയുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരികയാത്ര അവസാനിച്ചു..

img

വടകര: വടകര പാര്‍ലമെന്‍റ് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയായ പി. ജയരാജിനു വേണ്ടി വി. കെ. ഷാജിയുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരികയാത്ര അവസാനിച്ചു.

കഴിഞ്ഞ ഒരാഴ്ച്ചയായി മണ്ഡലത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച യാത്രയില്‍ പ്രമുഖ കലാകാരന്‍മാരവതരിപ്പിച്ച സംഗീതശില്‍പ്പം, കവിതാ അവതരണങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
ഇഞ്ചക്കാട് ബാലചന്ദ്രന്‍, എം. സങ്, സലിം ചേനം, കുറത്തിയാടന്‍ പ്രദീപ് തുടങ്ങിയ കവികളും യാത്രയുടെ ഭാഗമായി.

മാറിയ കാലഘട്ടത്തില്‍ എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സര്‍ഗ്ഗാത്മകതയുടെ മേല്‍ നിയന്ത്രണങ്ങള്‍ വരുന്നതിനെതിരെയും ഫാസിസത്തിനെതിരെയുമാണ് കവിതകള്‍ സംസാരിച്ചത്.
ചരിത്രാന്വേഷിയായ എ.എം. ഷിബു യാത്രയുടെ ഭാഗമായി ഫാസിസത്തിന്‍റെ ചരിത്രപശ്ചാത്തലത്തെയും കാലികസാഹചര്യങ്ങളെയും കുറിച്ചു സംസാരിച്ചു.

വി.കെ. ഷാജി രചനയും സംവിധാനവും നിര്‍വഹിച്ച കനല്‍വഴികള്‍ താണ്ടിയോന്‍ എന്ന സംഗീതനാടകത്തില്‍ കേരളത്തിലെ പ്രമുഖ നടീനടന്‍മാര്‍ അഭിനയിച്ചു.

%d bloggers like this: