ഫെസ്റ്റിവൽ മൂവി
സഞ്ജയ് നായർ കഥയും സംവിധാനവും നിർവഹിച്ച്,
അജയൻ കടനാട് തിരക്കഥയെഴുതി, കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാറി ന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകി കൊല്ലം ആലപ്പുഴ കരുനാഗപ്പള്ളി ഭാഗങ്ങളിലായി ഫെബ്രുവരി 10 നു ശേഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം.
ഇവിടെ ഭൂമിയിൽ നാം മണ്ണിൽ, കടലിൽ, കായലിൽ, എന്നുവേണ്ട പല രൂപത്തിലും ഭാവത്തിലും വിധത്തിലും വലിച്ചെറിയുന്ന,തള്ളുന്ന നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീവനുള്ള എല്ലാത്തിന്റെയും നിലനിൽപ്പിനെ തന്നെ കാർന്നു തിന്നു തുടങ്ങിയിരുന്നു.
തിരിച്ചറിഞ്ഞതും അറിയാത്തത്തും അറിയാനിരിക്കുന്നതുമായ ഭീകര രോഗങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങൾ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
നാം നേരിടുന്ന ഈ ഭീകര സത്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്ലാസ്റ്റിക് മീനുകൾ എന്ന സിനിമ രൂപം കൊള്ളുന്നതും പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതും
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ഫെബ്രുവരി 1ന് ആലപ്പുഴ കലവൂർ ക്രീം കോർണർ ഗാർഡനിൽ വച്ച് മലയാള സിനിമാ സംഗീതലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരൻ മാസ്റ്റർ നിർവഹിക്കുന്നു
ജനുവരി 16 തീയതി കരുനാഗപ്പള്ളി സ്റ്റുഡിയോയിൽ മ്യൂസിക് റെക്കോർഡിങ് കഴിഞ്ഞു മാവേലിക്കര കുറത്തികാട്ട് വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ ഓച്ചിറ സിഗ്നലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച കുറത്തിയാടന്റെ വേർപാട് വേദനയും തീരാനഷ്ടവുമായി ഒപ്പം നിൽക്കുമ്പോൾ
ഓഡിയോ ലോഞ്ചിങ് വിദ്യാധരൻ മാസ്റ്റർ ചെയ്യണം എന്ന കുറത്തിയാടന്റെ ആഗ്രഹം ഇവിടെ സഫലമാക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ
കുറത്തിയാടന്റെ തൂലിക അവസാനമായി ചലിച്ച വരികൾ കേരളത്തിലെ സംഗീത പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതിൽ തർക്കമില്ല