ഫെസ്റ്റിവൽ മൂവി – പ്ലാസ്റ്റിക് മീനുകൾ എന്ന മലയാളം സിനിമയുടെ ഓഡിയോ ലോഞ്ചിങ് 01/02/2021 ന് ആലപ്പുഴ കലവൂർ ക്രീം കോർണ്ണർ ഗാർഡനിൽ വച്ച് മലയാള സിനിമാ സംഗീത ലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരൻ മാഷ് നിർവഹിച്ചു.
കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാർ വെഞ്ഞാറമൂടിന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകിയിരിക്കുന്നു. വിനോദ് നീലാംബരിയും സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ശുഭയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഡ്രീം ആരോ പ്രോഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് നായർ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജയൻ കടനാടിന്റേതാണ്, ക്യാമറ സന്തോഷ് അശ്വതിയും , സാഹസംവിധാനം ശ്രീനാഥ് ആദിത്യയും നിർവഹിക്കുന്നു, അസോസിയേറ്റ് ഗീതുറൈം ഓണപ്പള്ളി.
ഫെബ്രുവരി 10 നു ശേഷം ആലപ്പുഴ,കൊല്ലം, കരുനാഗപ്പള്ളി, ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും
