മാരക മയക്കുമരുന്നുമായി ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപത്തുനിന്നും അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട രണ്ടു ഗ്രാം MDMA സഹിതം ആറുപേരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.

പാലയൂർ ദേശത്തു പുതുവീട്ടിൽ അജ്മൽ (22) മണത്തല ദേശത്തു രായ്മരക്കാർ വീട്ടിൽ ഫജ്രു സാദിഖ് (19), മണത്തല ദേശത്തു കാഞ്ഞിരത്തിങ്കൽ വീട്ടിൽ നബീൽ (21), പാലയൂർ ദേശത്തു പേനത്ത് വീട്ടിൽ നിഷ്നാസ് (20), മണത്തല ദേശത്തു കല്ലിങ്കൽ വീട്ടിൽ ഹംസത്ത് (19), മണത്തല പരകാട്ടു വീട്ടിൽ ഇല്യാസ് (45) എന്നിവരെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സെൽവരാജ് കെ എസ് ൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട് -മണത്തല ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനോടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

സബ് ഇൻസ്പെക്ടർ സിനോജ് എസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സജിത്ത് എസ്, ബിന്ദുരാജ് കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എം, പ്രഭാത് , സിവിൽ പോലീസ് ഓഫീസർ മാരായ ശരത്ത് എസ്, ആശിഷ് കെ, മെൽവിൻ എം, ബിനീഷ് എം, പ്രദീപ്‌ ജെ, വിനീത് എൻ, ജയകൃഷ്ണൻ എസ്, നസൽ എസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് മയക്കു മരുന്നു സംഘത്തെ അറസ്റ്റ് ചെയ്തത്.