GENERAL POLITICS

പോളിംഗിനിടെ 7 മരണം ; 2 പോളിംഗ് ഓഫീസര്‍മാര്‍ കുഴഞ്ഞു വീണു..

img

തിരുവനന്തപുരം :

പോളിംഗിനിടെ സംസ്ഥാനത്ത് 7 പേര്‍ മരിച്ചു .

ആലപ്പുഴ മാവേലിക്കര സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍(74) മരിച്ചു .

തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ തളര്‍ന്ന് വീണു . ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു .

കൊല്ലം കിളിക്കൊല്ലൂരില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണാണ് മരിച്ചത്. കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി(63) ആണ് മരിച്ചത് .

വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ എത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു . അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍(64) ആണ് മരിച്ചത് . ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു .

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

കണ്ണൂരിലെ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റ് മരണങ്ങള്‍ .

കാലടി പാറപ്പുറം വെളുത്തേപ്പള്ളി ത്രേസ്യാക്കുട്ടി(87) തളര്‍ന്ന് വീണ് മരിച്ചു . കാഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു .

കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ ചൊക്ലി രാമവിലാസം എച്ച്.എസ്.എസ് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നിന്ന സ്ത്രീ തളര്‍ന്ന് വീണ് മരിച്ചു . കാഞ്ഞിരത്തിന്‍ കീഴില്‍ വിജയി(65) ആണ് മരിച്ചത് .

പത്തനംതിട്ടയില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (66) കുഴഞ്ഞു വീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ 178ആം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത് .

READ ALSO  കാക്കിക്കുള്ളിലുമുണ്ട് ഒരു അമ്മമനസ്സ്

ഏനാദി മംഗലം ചായലോട് യുപി സ്‌കൂളിലെ 143 ാം നമ്പര്‍ ബൂത്തിലെയും , പിരളശേരി എല്‍.പി.എസ് 69ാം നമ്പര്‍ ബൂത്തിലെയും പോളിംഗ് ഓഫീസര്‍മാര്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി .

%d bloggers like this: