ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ബന്ദിപൂരില്‍ നിന്ന് മൈസൂരിലേക്ക് വരികയായിരുന്നു അദ്ദേഹം. മൈസൂരിനടുത്ത് വച്ചാണ് അപകടം നടന്നത്. പ്രഹ്ലാദ് മോദിയും കുടുംബവും കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കുണ്ട്. എല്ലാവരെയും മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. നരേന്ദ്ര മോദിയുടെ ഇളയ സഹോദരനാണ് പ്രഹ്ലാദ് മോദി. ദാമോദര്‍ ദാസ് മുല്‍ചന്ദ് മോദിക്കും ഭാര്യ ഹീരാബെന്നിനും ആറ് മക്കളാണ്. ഇതില്‍ നാലാമത്തെ മകനാണ് പ്രഹ്ലാദ് മോദി. അഖിലേന്ത്യാ ന്യായവില വ്യാപാരി ഫെഡറേഷന്റെ ദേശീയ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി.
ഇന്നുച്ചയ്ക്ക് 1.30ന് കഡ്‌കൊല്ല എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഹ്ലാദ് മോദിയുടെയും കുടുംബാംഗങ്ങളുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവരെയും ജെഎസ്എസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡിവൈഡറിലാണ് ഇവര്‍ സഞ്ചരിച്ച ബെന്‍സ് ഇടിച്ചത്.പ്രഹ്ലാദ് മോദി, മകന്‍ മെഹുല്‍ മോദി, മരുമകള്‍, പേരക്കുട്ടി മേനാത്ത് മെഹുല്‍ മോദി, ഡ്രൈവര്‍ സത്യനാരായണന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും നിസാര പരിക്കാണുള്ളതെന്ന് പോലീസ് പറഞ്ഞു. മൈസൂര്‍ എസ്പി സീമ ലത്കാര്‍ സംഭവ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു.