
വയനാട് :
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് എത്തും .
വൈകിട്ട് ബത്തേരിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും .
പ്രചാരണത്തിന് ശേഷം വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഞായറാഴ്ച തിരികെ മടങ്ങും .