Announcements Covid19 Malappuram ആരോഗ്യം. വിപണി

” പ്രോക്സി ” ഗുണഭോക്താക്കൾ നേരിട്ട് ചെല്ലേണ്ടതില്ല

img

മലപ്പുറം : റേഷന്‍ വാങ്ങാന്‍ നേരിട്ട് കടയിലെത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍
കെ. രാജീവ് അറിയിച്ചു. അവശരായവര്‍ക്ക് റേഷന്‍ വാങ്ങാന്‍ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്‌സി.

 

കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തില്‍ ഫോണ്‍ മുഖേനയോ
ഇ-മെയില്‍ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി.