Alappuzha CRIME Exclusive POLITICS

പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫിൽ നിന്നും അകാരണമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം: ശിവസേന

img

മാവേലിക്കര: പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫിൽ നിന്നും അകാരണമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശിവസേനയുടെ നേതൃത്വത്തിൽ മാവേലിക്കര PNB Met Life ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.

തൊഴിലാളികളുടെ ആവശ്യപ്രകാരം ശിവസേന സംസ്ഥാനസമിതി നിർദ്ദേശിച്ചതനുസരിച്ചാണ് ഏതാനും മാസങ്ങളായി ശിവസേനയുടെ തൊഴിലാളി സംഘടനയായ ഭാരതീയ കംഗാർ സേന (BKS) ഈ വിഷയത്തിൽ ഇടപെട്ടത്.

ധർണ്ണ ശിവസേന ആലപ്പുഴ ജില്ലാ സെക്രട്ടറി വട്ടപ്പാറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ എത്രയും വേഗം ജോലിയിൽ തിരിച്ചെടുക്കണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരത്തിൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

READ ALSO  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം: കര്‍ശന നടപടിയെന്നു മന്ത്രി

ജില്ലാ വൈസ് പ്രസിഡണ്ട് മനോഹരൻ മുതുകുളം, ജില്ലാ കോഡിനേറ്റർ പ്രഹ്ലേഷ് തിരുമേനി, ജില്ലാ എക്സിക്യൂട്ടീവ് മെംബർ രഘുനാഥ് ഹരിപ്പാട്, ചെങ്ങന്നൂർ മണ്ഡലം പ്രസിഡണ്ട് രാജു ജോൺ, മാവേലിക്കര മണ്ഡലം പ്രസിഡണ്ട് അഭിലാഷ്, മീഡിയ ചെയർമാൻ കലേഷ് മണിമന്ദിരം തുടങ്ങിയവർ ധർണ്ണയ്ക്കു നേതൃത്വം നൽകി.

പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ പ്രതിനിധികളും എംപ്ലോയീസ് യൂണിയൻ ഭാരവാഹികളുമായ സജി റ്റി ജോർജ്ജ്, ശ്രീകാന്ത്, മിനി സാമുവൽ എന്നിവരും സംസാരിച്ചു.

%d bloggers like this: