കുരുന്നുകൾക്ക് കൂടൊരുക്കുമെന്ന് രാജീവ് ഗാന്ധി പഠന കേന്ദ്രം.

Announcements KERALA Thrissur

തൃശൂർ :ഒല്ലൂർ തലോർ പനയം പാടത്തു ചങ്ങാലിക്കുളം കൊച്ചുതുണ്ടിൽ മണിക്കും ലളിതക്കും വൈകിയുണ്ടായ കുരുന്നുകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ സമാധാനമായി താരാട്ടു പാടിയുറക്കാൻ പോലും നിവർത്തിയില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കടം കയറി പട്ടിണിയും ദുരിതവും അനുഭവിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് രാജീവ് ഗാന്ധി പഠനകേന്ദ്രം ഭാരവാഹിയായ കെ. പി.സി സി സെക്രട്ടറി ജോസ്‌ വള്ളൂരിന്റെ നേതൃത്വത്തിൽ മണിയുടെ വീട്ടിലെത്തുകയും, ചോർന്നൊലിക്കുന്ന വീടിന്റെ ദയനീയാവസ്ഥ കണ്ട ഭാരവാഹികൾ മണിക്കും കുടുംബത്തിനും തൽക്കാലം മാറി താമസിക്കുന്നസത്തിന് സൗകര്യം ഒരുക്കുമെന്നും രാജീവ്‌ ഗാന്ധി പഠനകേന്ദ്രം എത്രയും വേഗത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകുമെന്നും കെ പി സി സി സെക്രട്ടറി ജോസ്‌ വള്ളൂർ മണിക്കും കുടുംബത്തിനും വാക്ക് നൽകിയാണ് അവിടെ നിന്ന് മടങ്ങിയത്.

 

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ , ഒല്ലൂർ മണ്ഡലം പ്രെഡിഡന്റ് ഡേവിസ് ചക്കാലക്കൽ , അഡ്വ സി പ്രമോദ് , ,സനോജ് കാട്ടൂക്കാരൻ, റിസ്സൻ വര്ഗീസ് , അൽജോ ചാണ്ടി , സന്ദീപ് സഹദേവൻ , ബിനോയ് മുതലായവരും സന്നിഹിതരായിരുന്നു.

img