GENERAL Thrissur

രാമനാണ് ഞങ്ങളുടെ പൂര നായകൻ ,സേവ് രാമൻ ; കലക്ടർ അനുപമയുടെ പേജിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വേണ്ടി ആനപ്രേമികളുടെ പ്രതിഷേധ പ്രവാഹം.

img

തൃശൂർ :

ഇത്തവണത്തെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ ഇല്ലായെന്ന വാർത്തകൾ വന്നതോടെ തൃശൂർ ജില്ലാ കലക്ടർ ടി.വി.അനുപമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ആനപ്രേമികളുടെ പ്രതിഷേധ പ്രവാഹം . സേവ് രാമൻ എന്ന ഹാഷ് ടാഗോടെ ഒട്ടേറെ പേരാണ് കമന്റുകളുമായെത്തുന്നത് .

രാമൻ ഞങ്ങളുടെ വികാരമാണെന്നും , അവനില്ലാതെ ഒരു പൂരം ഞങ്ങൾക്കില്ലെന്നും , വിലക്ക് നീക്കണമെന്നും മറ്റുമാണ് കമന്റുകൾ വരുന്നത് .

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് സർക്കാർ ഇടപെട്ട് നീക്കിയെന്ന ആന ഉടമകളുടെ വാദം കലക്ടർ അംഗീകരിച്ചിട്ടില്ല .

READ ALSO  എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തുടർന്ന് തൃശൂർ പൂരം അവലോകന യോഗത്തിൽ ആനയുടമകൾ പ്രതിഷേധിച്ചിരുന്നു . വിലക്ക് നീക്കിയില്ലെങ്കിൽ പൂരത്തിൽ നിന്ന് മുഴുവൻ ആനകളെയും പിൻവലിക്കുമെന്ന് ആനയുടമകൾ അറിയിച്ചിട്ടുണ്ട് .

നിയമവശങ്ങൾ പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ വ്യക്തമാക്കി .

പ്രസിദ്ധനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയെ ചീഫ് വൈൽഡ് ലൈവ് വാർഡൻ എഴുന്നള്ളിപ്പുകളിൽ നിന്ന് വിലക്കിയിരുന്നു . തുടർന്ന് ആനയുടമകളും മന്ത്രിമാരും ചേർന്ന് തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ചർച്ചയിൽ വിലക്ക് നീക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി . എന്നാൽ അത് നടപ്പായില്ല .

READ ALSO  എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും രാമചന്ദ്രന് പൂർണ വിലക്കേർപ്പെടുത്തുന്നതിൽ പ്രതിഷേധം വ്യക്തമാക്കി .

%d bloggers like this: