അപൂർവ്വയിനം തവളയെ കണ്ടെത്തി

BREAKING NEWS Kasargod SCIENCE പരിസ്ഥിതി.

കാസർകോട് : നീലേശ്വരം നെല്ലിയടുക്കം കൊണ്ടപ്പാടിയിൽ ഓണപ്പള്ളി വീട്ടിൽ ഗിരി യുടെ വീട്ടു വളപ്പിലെ മീൻ വളർത്തുന്ന കുളത്തിലാണ് ഇന്ന് രാവിലെ അപൂർവ്വയിനം തവളയെ കണ്ടത്.

മഞ്ഞയും പച്ചയും തവിട്ടും ചുവപ്പും നിറമുള്ള ഈ കുഞ്ഞൻ തവള പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന മലബാർ ഗ്‌ളൈഡിങ് ഫ്രോഗ് ആണ്. റെക്കോ ഫോറസ് മലബാറിക്കസ് എന്ന് ശാസ്ത്രനാമം.

വിരലുകൾക്കിടയിലുള്ള ചർമ്മം ഉപയോഗിച്ചു മരങ്ങളിൽ നിന്നും ഒൻപതു മുതൽ പന്ത്രണ്ടു മീറ്റർ വരെ താഴേക്കു ചാടാൻ ഇവയ്ക്കു സാധിക്കും. ഇതു കണ്ടാൽ പറക്കുകയാണെന്ന് തൊന്നും. ഇതിന്റെ ജീവിത ശൈലി അറിയില്ലെങ്കിലും ഗിരിയുടെ വീട്ടിൽ സുരക്ഷിതമായ ഒരു അവസ്ഥയിൽ സാരക്ഷിച്ചിരിക്കുകയാണ് നിലവിൽ.

img