
തിരുവനന്തപുരം :
എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ ഈ മാസം 30 ന് റീപോളിംഗ് നടത്തും . രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് .
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യമറിയിച്ചത് .
പോളിംഗ് നടന്നതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത് . മോക്ക് പോളിംഗിന് ശേഷം വിവരങ്ങള്‍ നീക്കാഞ്ഞത് മൂലം അതും കണക്കുകളില്‍ ചേര്‍ന്നു . പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പറ്റിയ ഈ വീഴ്ച്ചയാണ് 43 വോട്ടുകള്‍ അധികം രേഖപ്പെടുത്താന്‍ കാരണമായത് .