അത്യാവശ്യ ഇളവുകൾ

സംസ്ഥാനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച ദിവസങ്ങളിൽ തുറക്കും.
വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കും. ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.
ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
രജിസ്ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഫ്ളാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമാണ്. അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നതിനും അനുമതി നല്‍കും.