വിപ്ലവ നായിക കെ. ആർ. ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ.

BREAKING NEWS KERALA OBITUARY POLITICS വിശിഷ്ട വ്യക്തികൾ..

ജോമോൻ പുത്തൻപുരയ്‌ക്കൽ

വിപ്ലവ നായിക കെ.ആർ ഗൗരിയമ്മയ്ക്ക് (102) ആദരാഞ്ജലികൾ. ഗൗരിയമ്മയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് പുതിയ നിയമസഭാ മന്ദിരത്തിലെ ക്യാന്റീനിൽ വെച്ചായിരുന്നു. അവരോടൊപ്പം രണ്ടു മൂന്ന് വനിതാ എം. എൽ. എ മാരും കൂടെയുണ്ടായിരുന്നു. 2006 ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു ഗൗരിയമ്മയുടെ പ്രസ്താവനയ്ക്കെതിരെ അന്നത്തെ മന്ത്രിയായിരുന്ന ജി. സുധാകരൻ ഗൗരിയമ്മയെ അപകീർത്തികരമായ പ്രസ്‌താവനയായ “ഗൗരിയമ്മയ്ക്ക് ഗർഭപാത്രമുണ്ടെങ്കിലും പ്രസവിക്കാൻ കഴിയാത്ത സ്ത്രീയാണെന്ന് ” പരാമർശം വിവാദമായപ്പോൾ ജി. സുധാകരനെതിരെ ജെ. എസ്‌. എസ്‌ ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിക്ഷേധയോഗം എന്നെ കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്. ജെ. എസ്‌. എസ്‌ എം. എൽ. എ മാരായിരുന്ന കെ. കെ ഷാജു, രാജൻ ബാബു എന്നിവരാണ് എന്നെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് അന്ന് വൈകിട്ട് ഗൗരിയമ്മയുടെ ആലപ്പുഴയിലെ വീട്ടിലേയ്ക്ക് ഗൗരിയമ്മ എന്നെ ക്ഷണിച്ചിരുന്നു.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

അതുപ്രകാരം വൈകിട്ട് 7 മണിക്ക് ഞാൻ വീട്ടിലെത്തി. ഗൗരിയമ്മ വളരെ സന്തോഷത്തോടും വാത്സല്യത്തോടും കൂടെ എന്നെ സ്വീകരിച്ച് അടുക്കലിരുത്തി. കൂടുതൽ അടുപ്പമുള്ളവർ ഗൗരിയമ്മയെ “കുഞ്ഞമ്മേ” എന്നാണ് വിളിച്ചിരുന്നത്. സംസാരത്തിനിടയിൽ ഞാനും “കുഞ്ഞമ്മേ” എന്ന് വിളിച്ചു. എനിക്ക് ഒരു ചായയും രണ്ട് പൂവൻപ്പഴവും കൊണ്ടുതന്നു. പൂവൻപ്പഴം ഞാൻ സന്തോഷത്തോടെ കഴിച്ചുകൊണ്ടിരുന്നപ്പോൾ, ” പൂവൻപ്പഴം ഇനി തരാനില്ല; തീർന്നു പോയി, ഞാൻ തന്നെ വാഴകൃഷി ചെയ്തെടുത്ത പൂവൻപ്പഴമാണിത്” എന്ന് ഗൗരിയമ്മ പറഞ്ഞു.

ഈ അവസരത്തിൽ ഗൗരിയമ്മയുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നു. ഗൗരിയമ്മയെ വി.ജെ.ടി ഹാളിൽ പൊതുദർശനത്തിനു ഇന്ന് ഉച്ചയ്ക്ക് വെയ്ക്കുമ്പോൾ, ഗൗരിയമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ഞാൻ പോവുകയാണ്.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍
img