NATIONAL POLITICS

ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തി ; സീതാറാം യെച്ചൂരിയ്ക്കെതിരെ വാറന്റ്..

img

മുംബൈ :

മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയതിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയ്ക്കെതിരെ വാറന്റ് . മുംബൈ മെട്രോപൊളിറ്റൻ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത് . കേസ് ഈ മാസം 30 ന് കോടതി പരിഗണിയ്ക്കും .

ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമാൻ ജോഷിയാണ് കേസ് ഫയൽ ചെയ്തത് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട് .

ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ ആർ.എസ്.എസ് ആണ് എന്ന പ്രഖ്യാപനത്തിനെതിരെയാണ് കേസ് . യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തിൽ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്ന് ജോഷി ഹർജിയിൽ പറയുന്നു . തന്റെ സുഹൃത്തുക്കൾ ഇവരുടെ പരാമർശം ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ആക്ഷേപിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു .

%d bloggers like this: