Covid19 HEALTH INTERNATIONAL

വാക്സിൻ്റെ നിർമ്മാണത്തിൽ റഷ്യ ഇന്ത്യയുടെ പങ്കാളിത്തം തേടി

img

മോസ്കോ:  ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ കണ്ടെത്തി എന്ന അവകാശവാദവുമായി എത്തിയ റഷ്യ, ‘സ്പുട്നിക് 5’ എന്ന തങ്ങളുടെ വാക്സിൻ്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം തേടി.

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) ചീഫ് എക്‌സിക്യൂട്ടീവ് കിറിൽ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്സിൻ നിർമാണം വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള സാഹചര്യം ഇന്ത്യയിലുണ്ടെന്നും ദിമിത്രീവ് ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരവധി രാജ്യങ്ങൾ വാക്സിൻ നിർമ്മാണപങ്കാളിത്തത്തിൽ തൽപരരായി വരുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലാണ് തങ്ങൾക്കു താൽ പര്യമെന്നും അദ്ദേഹം അറിയിച്ചു.

READ ALSO  ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചത് 4644 പേർക്ക്

ഇന്ത്യയിൽ വാക്സിൻ നിർമ്മിതിയ്ക്കു മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും കിറിൽ ദിമിത്രീവ് അറിയിച്ചു. ഇന്ത്യയും റഷ്യയുടെ വാക്സിൻ നിർമ്മാണത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നതാണ്.

മോസ്ക്കോ ഗമാലിയ സർവ്വകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് ‘സ്പുട്നിക് 5’ എന്ന വാക്സിൻ വികസിപ്പിച്ചത്.

%d bloggers like this: