യുക്രൈന്‍ പ്രസിഡന്റിന്റെ യുഎസ് സന്ദര്‍ശനത്തില്‍ പ്രകോപിതരായി റഷ്യ; പുടിന്റെ മുന്നറിയിപ്പ് ഇങ്ങനെ

വാഷിംഗ്ടണ്‍: യുക്രൈനില്‍ യുദ്ധം അതിരൂക്ഷമായിരിക്കെ പ്രസിഡന്റ് വോള്‍ഡിമാര്‍ സെലിന്‍സ്‌കി അമേരിക്കയിലെത്തി. നിര്‍ണായകമായ ചര്‍ച്ചകള്‍ക്കാണ് സെലിന്‍സ്‌കി എത്തിയിരിക്കുന്നത്. യുദ്ധത്തില്‍ കൂടുതല്‍ സഹായം യുഎസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ പ്രകോപിതരായിരിക്കുകയാണ്.

യുക്രൈന്‍ യുദ്ധത്തിന് ശ്വാശ്വതമായ പരിഹാരമോ, സമാധാനമോ, യുഎസ്സോ യുക്രൈനോ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ ആരോപിച്ചു. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമുിര്‍ പുടിനും യുഎസ്സിന് അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാധാനം കൊണ്ടുവരുന്നതാണ് നല്ലതെന്നായിരുന്നു പുടിന്റെ മറുപടി.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 1.85 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് യുക്രൈന് വാഗ്ദാനം ചെയ്തത്. യുഎസ് കോണ്‍ഗ്രസില്‍ സംസാരിച്ച സെലിന്‍സി ഇത് അംഗകരീച്ചു. അതേസമയം പ്രകോപനപരമായ ഇത്തരം നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎസ്സിലെ റഷ്യന്‍ അംബാസിഡര്‍ അനാറ്റോളി അന്റോനോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണം തടയാന്‍ യുക്രൈനെ സഹായിക്കുമെന്നാണ് യുഎസ്സിന്റെ വാഗ്ദാനം. ഇത് റഷ്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

അതേസമയം റഷ്യന്‍ അധിനിവേശത്തെ തടാന്‍ യുഎ് മുടക്കുന്ന കോടിക്കണക്കിന് തുക ചാരിറ്റിയല്ലെന്ന് സെലിന്‍സ്‌കി പറഞ്ഞു. ഇത് ആഗോള സുരക്ഷയ്ക്കായുള്ള നിക്ഷേപമാണെന്നും യുഎസ് കോണ്‍ഗ്രസില്‍ സെലിന്‍സ്‌കി പറഞ്ഞു. ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയ ശേഷം സെലിന്‍സ്‌കിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. യുക്രൈനെ തുടര്‍ന്നും യുഎസ് പ്രിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പഞ്ഞു. നേരത്തെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടി കൂടുതല്‍ സഹായം യുക്രൈന് നല്‍കുന്നതിന് എതിരാണ്. അതേസമയം വേഗത്തില്‍ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി. സാധ്യമായ വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം ഈ യുദ്ധം അവസാനിപ്പിക്കലാണ്. ഞങ്ങള്‍ ഇതിനായി കാത്തിരിക്കുകയാണ്. എല്ലാം അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം യുഎസ്സ് യുദ്ധം ആളിക്കത്തിക്കാനാണ് നോക്കുന്നതെന്ന് യുഎസ്സിലെ റഷ്യന്‍ അംബാസിഡര്‍ പറയുന്നു. ശക്തിയേറിയ മിസൈലുകള്‍ അവര്‍ യുക്രൈന് കൊടുക്കുന്നു. ഇതൊന്നും പ്രത്യേക സൈനിക നടപടിയിലൂടെ ലക്ഷ്യം കാണുന്നതില്‍ നിന്ന് റഷ്യയെ പിന്നോട്ട് വലിക്കില്ലെന്നും ദിമിത്രി പെഷ്‌കോവ് പറഞ്ഞു. യുഎസ്സിലെ കൂടിക്കാഴ്ച്ചയിലൂടെ യുക്രൈന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് മനസ്സിലാവുന്നത്. യുഎസ്സുമായി ചേര്‍ന്ന് യുദ്ധം തുടരാനാണ് അവര്‍ താല്‍പര്യപ്പെടുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സക്കറോവ അറിയിച്ചു. യുക്രൈന്‍ ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്നായിരുന്നു സെലിന്‍സ്‌കി യുഎസ് കോണ്‍ഗ്രസില്‍ പറഞ്ഞത്.