കുവൈറ്റ്: പ്രവാസി സാമൂഹ്യ പ്രവർത്തകൻ സക്കീർ പുത്തൻപാലത്തിനു ദേശീയാംഗീകാരം.
20-5-2020 മുതൽ രണ്ടുദിവസം നീണ്ടുനിന്ന നാഷണൽ ചൈൽഡ് ആൻ്റ് വുമൺ ഡവലപ്പ്മെൻ്റ് കൗൺസിൽ നടത്തിയ ഇൻ്റർനാഷണൽ വീഡിയോ കോൺഫ്രൻസിലൂടെ
“Changing Dimensions In Post Covid-19” ൽ ‘കോവിഡ് പോരാളി’യായാണ് സക്കീർ തിരഞ്ഞെടുക്കപ്പെട്ടത്.
രോഗപ്രതിരോധമേഖലയിലെ, ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും NCWDC & NHRACF ചെയർമാൻ അഡ്വ. വിജയരാഘവൻ, പ്രസിഡൻ്റ് ഡോ. ബിരേൺ ദേവ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ വച്ചാവും സക്കീറിന് പുരസ്ക്കാരപത്രം സമർപ്പിക്കുക.
കുവൈറ്റിലെയും നാട്ടിലെയും കോവിഡ് ദുരിതം അനുഭവിക്കുന്നവർക്കുള്ള സേവനങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡ്.
National human rights and anti curreption force കുവൈറ്റ് റീജിയണൽ ഡയറക്ടർ, കുവൈറ്റ് ഇന്ത്യൻ ഹെല്പ് ഡസ്ക് ചെയർമാൻ, മാവേലിക്കര പ്രവാസി അസോസിയേഷൻ പ്രസിഡന്റ്, മാവേലിനാട് ആർട്ട് ലവേർസ് പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയും പ്രവാസി മേഖലയിലേയും നാട്ടിലെയും സാമൂഹിക ജീവകാരുണ്യപ്രവർത്തനങ്ങളിലെ സജീവസാന്നിധ്യവും ആണ് സക്കീർ പുത്തൻപാലത്ത്.
മാവേലിക്കര, കൊല്ലകടവ് സ്വദേശിയായ സക്കീറിൻ്റെ സഹധർമ്മിണി തനൂജയാണ്. സമീര, സൽഹ, സാറ എന്നിവർ മക്കളും.
